Spread the love

മദ്ധ്യകേരളത്തില്‍ മുസ്ലിംലീഗിന്റെ ഉറച്ച കോട്ടയായിരുന്ന കളമശേരി മണ്ഡലം ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റെടുക്കാന്‍ ലീഗിന് ആദ്യം താല്പര്യക്കുറവുണ്ടായിരുന്നു. കളമശേരി വിട്ടുകൊടുത്ത് പകരം കൊച്ചി സീറ്റ് യു.ഡി.എഫിനോട് ആവശ്യപ്പെടാനായിരുന്നു ലീഗ് താല്പര്യം. 2021ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സി.പി.എം മന്ത്രിയുമായിരുന്ന പി. രാജീവിനോട് യു.ഡി.എഫിനുവേണ്ടി മത്സരിച്ച ലീഗ് സ്ഥാനാര്‍ഥി അബ്ദുല്‍ ഗഫൂര്‍ പരാജയപ്പെട്ടിരുന്നു. ഈ കാരണം പറഞ്ഞായിരുന്നു കളമശേരി ഏറ്റെടുക്കാന്‍ ലീഗ് മടിച്ചത്.

 

കളമശേരിയില്‍ എറണാകുളം ഡി.സി.സി. പ്രസിഡന്റും വി.ഡി. സതീശന്റെ ഉറ്റ അനുയായിയും ആയിരുന്ന മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കൊച്ചിയില്‍ തോല്‍ക്കുമോയെന്ന ഭയം ഷിയാസിന് ഉണ്ടായിരുന്നുതാനും. കൊച്ചി കത്തോലിക്ക ഭൂരിപക്ഷ പ്രദേശം ആയതിനാലാണിത്. പ്രത്യേകിച്ച് ലാറ്റിന്‍ കത്തോലിക്കാ വിഭാഗത്തിന് വലിയ മുന്‍തൂക്കവും കൊച്ചിയിലുണ്ട്. കളമശേരി വിട്ടുകൊടുക്കാന്‍ ലീഗ് ഒരുക്കവുമായിരുന്നു.

 

ഇവിടെയാണ് എ.കെ ഇന്ത്യ മീഡിയ ഓണ്‍ലൈന്‍ ചാനലിന്റെ സീനിയര്‍ ജേര്‍ണലിസ്റ്റ് സോണി കല്ലറയ്ക്കലിന്റെ ഇടപെടല്‍ വരുന്നത്. സോണി തെരഞ്ഞെടുപ്പിന് അഞ്ചാറു മാസങ്ങള്‍ക്ക് മുമ്പ് കളമശേരി നിയോജക മണ്ഡലത്തിലെ എല്ലാ ഏരിയകളും സന്ദര്‍ശിക്കുകയും ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലീഗ് ഇവിടെ വിജയിക്കുമെന്ന് സോണി മനസിലാക്കി. താന്‍ മനസിലാക്കിയ വിവരങ്ങള്‍ ലീഗിന്റെ പ്രമുഖ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയോട് അറിയിച്ചതോടെയാണ് കളമശേരിയില്‍ വീണ്ടും മത്സരിക്കാന്‍ ലീഗ് തീരുമാനിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കളമശേരിയില്‍ താന്‍ നേരിട്ട് അന്വേഷിച്ച് മനസിലാക്കിയ കാര്യങ്ങളും ലീഗ് മത്സരിച്ചാല്‍ വിജയിക്കാനുള്ള ഘടകങ്ങളുമൊക്കെ ഉള്‍പ്പെടുത്തി സോണി ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അത് വിവിധ ഓണ്‍ലൈന്‍ മീഡിയകള്‍ പ്രസിദ്ധീകിരക്കുകയും ചെയ്തതാണ്.

 

ഒരിക്കലും കളമശേരി കോണ്‍ഗ്രസിന് വിട്ടു കൊടുക്കരുത്. കൊച്ചിയുമായി സീറ്റ് വെച്ച് മാറ്റം നടത്തരുത്. കൊച്ചിയില്‍ ലീഗ് കോണി ചിഹ്നത്തില്‍ മത്സരിച്ചാല്‍ തോല്‍ക്കും. എന്നാല്‍ കളമശേരിയില്‍ ഇക്കുറി ലീഗ് സ്ഥാനാര്‍ഥിയ്ക്ക് വിജയിക്കാന്‍ എല്ലാ കളവും അനുകൂലമാണ്. കളമശേരിയില്‍ ലീഗ് സ്ഥാനാര്‍ഥി ഉറപ്പായും ജയിക്കും. നിയോജകമണ്ഡലത്തിലെ അഭിപ്രായ സര്‍വ്വേ കൃത്യമായും കാട്ടി തന്നെ സോണി കല്ലറയ്ക്കല്‍ കുഞ്ഞാലിക്കുട്ടിയോട് വ്യക്തമാക്കി. കൂടാതെ അദ്ദേഹം ഒരു കാര്യം കൂടി സുചിപ്പിക്കുക ഉണ്ടായി. കഴിഞ്ഞ തവണ കളമശേരിയില്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചു തോറ്റ വി. ഇ അബ്ദുള്‍ ഗഫൂര്‍ തന്നെ ഇക്കുറി കളമശേരിയില്‍ മത്സരിക്കണമെന്നും. അദ്ദേഹത്തിന് അവിടെ വിജയ സാധ്യത ഉണ്ടെന്നും ധരിപ്പിച്ചു. സോണി കണ്ടെത്തിയ ഗ്രൗണ്ട് റിയാലിറ്റി കൃത്യമായ വസ്തുതകള്‍ നിരത്തി അവതരിപ്പിച്ചത് കൊണ്ട് മാത്രമാണ് ലീഗ് കളമശേരി കോണ്‍ഗ്രസിന് വിട്ടു കൊടുക്കാതിരുന്നതെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

 

ലീഗ് കൊച്ചി ഏറ്റെടുത്ത് കളമശേരി കോണ്‍ഗ്രസിന് വിട്ടു കൊടുത്തിരുന്നെങ്കില്‍ കൊച്ചിയില്‍ ലീഗ് തോല്‍ക്കുകയും കളമശേരിയില്‍ കോണ്‍ഗ്രസ് ജയിക്കുകയും ചെയ്യുമായിരുന്നു. പിന്നെ ഒരിക്കലും കോണ്‍ഗ്രസില്‍ നിന്ന് കളമശേരി ലീഗിന് കിട്ടുകയും ചെയ്യുമായിരുന്നില്ല. അത് ഉണ്ടാകാതിരുന്നത് സോണി കല്ലറയ്ക്കല്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ മിടുക്ക് ആണ്. വോട്ടെണ്ണലിന്റെ തലേന്ന് വരെ ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ വലിയ പ്രതീക്ഷ വെച്ച മണ്ഡലം ആയിരുന്നില്ല കളമശേരി. എല്ലാവരും പറഞ്ഞത് കളമശേരിയില്‍ പി രാജീവ് ജയിക്കും എന്നാണ്. എന്നാല്‍ സോണി കല്ലറയ്ക്കല്‍ അഭിപ്രായപ്പെട്ടതുപോലെ അത്ഭുതകരമായ വിജയം ആണ് ഗഫൂര്‍ നേടിയത്. ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ലീഗില്‍ പോലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. എന്നിട്ടും മിന്നും വിജയമാണ് ഗഫൂര്‍ നേടിയത്.