Spread the love

കോട്ടയം: സ്ത്രീയും പുരുഷനും ഇന്ത്യൻ പൗരന്മാർ ആയതിനാൽ രണ്ടുപേർക്കും തുല്യ നീതി ലഭിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞ ക്കടമ്പിൽ ആവശ്യപ്പെട്ടു.

പുരുഷന്റെയും സ്ത്രീയുടെയും വികാരങ്ങൾ തുല്യമാണ് എന്നു പറഞ്ഞ രാഹുൽ ഈശ്വറിനെ ജയിൽ അടച്ചത് ശബരിമലയിൽ നടന്ന കാര്യങ്ങൾ കൃത്ത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തിയതിന്റെ ബാക്കി പത്രമാണ് എന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾക്ക് ബോധ്യമായിട്ടുണ്ട്.ഇരകളിൽ പുരുഷനും സ്ത്രീകളും ഉണ്ട്.

രാഹുൽ മാങ്കൂട്ടത്തിനെതിരെ നടി എന്ന പേരിൽ ഒ ഒരു സ്ത്രി ആദ്യം വെളിപ്പെടുത്തി.
എനിക്ക് വാട്സാപ്പിൽ മോശം കാര്യങ്ങൾ ചാറ്റ് ചെയ്തിരുന്നു എന്ന് .

ആ സ്ത്രിയോട് എനിക്ക് വീണ്ടും പറയാനുള്ളത് വാട്സാപ്പിൽ മോശം കമന്റ് ആരെങ്കിലും ഇട്ടാൽ അപ്പോൾ തന്നെ ബ്ലോക്ക് ചെയ്യണം.

വീണ്ടും മറ്റേതെങ്കിലും രീതിയിൽ ശല്യം ചെയ്താൽ അപ്പോൾ തന്നെ മാതാപിതാക്കളെ അറിയിക്കുക അതിനുശേഷം പോലീസിൽ അറിയിക്കുക.

അതല്ലാതെ മാസങ്ങളും വർഷങ്ങളും കഴിഞ്ഞു ആരുടെയെങ്കിലും പ്രേരണയോടെ വെളിപ്പെടുത്തൽ നടത്തുകയാണെങ്കിൽ അത് കച്ചവടം ആണ്.

ഈ പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് ശേഷം മറ്റൊരു സ്ത്രീയുടെ പേരിൽ ചാനലിലൂടെ വന്ന വെളിപ്പെടുത്തൽ രാഹുൽ എന്നെ പീഡിപ്പിച്ചു ഞാൻ ഗർഭിണി ആയിരുന്നു എന്റെ ഗർഭം നശിപ്പിക്കാൻ മരുന്ന് തന്നു എന്നും .

വെളിപ്പെടുത്തൽ കേട്ടപ്പോൾ ഞാനും വിചാരിച്ചത് അവിവാഹിതിയോ അല്ലെങ്കിൽ സ്കൂളിലോ കോളേജിലോ പഠിക്കുന്ന കുട്ടി ആണ് എന്നാണ് വിചാരിച്ചത്.

എന്നാൽ ആ സ്ത്രീ പ്രായപൂർത്തിയായ വിവാഹിത ആണെന്ന യാഥാർത്ഥ്യം വെളിപ്പെടുത്തിയതിന്റെ പേരിലാണ് രാഹുൽ ഈശ്വറിനെ ജയിൽ അടച്ചിരിക്കുന്നത്.

പുതിയ കാലഘട്ടത്തിൽ ലൈംഗിക വിദ്യാഭ്യാസം സ്കൂൾ തലം മുതൽ ലഭിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോൾ ഇത് സംഭവിക്കാതിരിക്കാൻ നിർബന്ധമായും ആ സ്ത്രീ ശ്രദ്ധിക്കേണ്ടതായിരുന്നു.

ഫേസ്ബുക്കും വാട്ട്സാപ്പും ഇൻസ്റ്റഗ്രാംമും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോം പഴയ കാലഘട്ടത്തിൽ ഇല്ലാതിരുന്നത് നന്നായി അല്ലെങ്കിൽ രാഷ്ട്രീയ ഭേദമന്യേ പല നേതാക്കളും പീഡന കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കിടന്നേനെ .

എങ്കിലും രാഹുൽ എന്ന ചെറുപ്പക്കാരനോട് ഒരു ഉപദേശം മാത്രം പറയാൻ ആഗ്രഹിക്കുകയാണ്.

പണ്ടത്തെ അതിജീവിതയായിരുന്ന സോളാർ നായികയും, പുസ്തകം എഴുതി പീഡനം വ്യക്തമാക്കിയ ശിവശങ്കരന്റെ കാമുകിയും ഒക്കെ പറഞ്ഞത് ശരിയാണെങ്കിൽ രാഹുലേ നിങ്ങൾക്ക് ഒരു അബദ്ധം പറ്റിയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

തൊട്ട് മുൻപ് പറഞ്ഞ അതിജിവതമാരെ പോലെ
പുരുഷനെ വെട്ടിൽ വീഴ്ത്തി ജീവിക്കാനും പണം സമ്പാദിക്കാനും ഇനിയും പലരും സമീപിക്കാം പക്ഷേ വീണു പോകാതിരിക്കാൻ ഇനിയെങ്കിലും ശ്രമിക്കുക .

പ്രമുഖ നടി എന്ന് സ്വയം പ്രഖ്യാപിച്ച് എനിക്ക് മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല ചാറ്റ് മാത്രമാണ് ഉണ്ടായത് എന്നു പറഞ്ഞ സ്വയം പ്രഖ്യാപിത നടി ഇനി എങ്കിലും ശ്രമിക്കണം.

എന്താണ് പീഡനം എന്ന് അറിയാത്ത വിവാഹിതരായ സ്ത്രികൾക്ക് കോച്ചിങ് ക്ലസ് തുടങ്ങാൻ.

രാഹുൽ അശ്ലീല സന്ദേശം അയച്ചു എന്ന് പറഞ്ഞ് ഷാഫി പറമ്പിലിന് വാട്സപ്പ് മെസേജയച്ച അതിജീവതക്കു വേണ്ടി പോരാടുന്ന കോൺഗ്രസുകാരി അന്ന് പരാതി നൽകി ആയിരുന്നു എങ്കിൽ നിങ്ങളെ അഭിനന്ദിക്കാമായിരുന്നു.

പുരുഷനിൽ നിന്നും മോശം പെരുമാറ്റം ഉണ്ടാകുമ്പോൾ തന്നെ പ്രതികരിക്കുകയും പരാതി കൊടുക്കുകയും ചെയ്യുന്നവരെ നമുക്ക് അതിജീവിതമാരായി കണക്കാക്കാം.
മാസങ്ങളും വർഷങ്ങളും കഴിഞ്ഞ് പീഡന പരാതിയും ആയി ഇറങ്ങുന്നവരെ അതിജീവിത ആയി കരുതാൻ ആവില്ല.

ഇത്തരം ആളുകൾക്ക
ചാർത്തുന്ന അതി ജീവിതാ എന്നപേരിൽ നിന്നും അതി മാറ്റി മറ്റൊരു പേര് ഇട്ടൽ നന്നായിരുന്നു.

ചാറ്റ് പീഡനം അനുഭവിച്ചിട്ടും ചാറ്റ് ബ്ലോക്ക് ചെയ്യാൻ അറിയാത്ത പാവം കുട്ടിയോടും ഞാൻ വ്യക്തിപരമായി ഉപദേശിക്കുന്നു .

ഇനിയെങ്കിലും നമ്മൾക്ക് ഇഷ്ടമില്ലാത്ത ചാറ്റ് ആരെങ്കിലും നടത്തിയാൽ അപ്പോൾ തന്നെ ബ്ലോക്ക് ചെയ്യുക വീണ്ടും ശല്യം ഉണ്ടാക്കിയാൽ മേൽ പറഞ്ഞതുപോലെ മാതാപിതാക്കളെ അല്ലെങ്കിൽ പോലീസിനെ അറിയിക്കുക.

പീഡന ആരോപണം നേരിടുന്ന പുരുഷനും തുല്യ നീതി ലഭിക്കാൻ പുരുഷ കമ്മീഷൻ വേണമെന്ന രാഘുൽ ഈശ്വറിന്റെ ആവശ്യം 100% ശരി ആണ്.

ഇതിനായി ബോധപ്പൂർവ്വം രാഷ്ട്രിയ, സാമ്പത്തിക നേട്ടത്തിനായി പീഡന ആരോപണങ്ങൾ ഉന്നയിച്ച് ഉമ്മൻ ചാണ്ടി സാറിനെപ്പോലുള്ള നേതാക്കളെ വരെ അപമാനിച്ച ശേഷം തനിക്ക് ഗുരുതര രോഗമാണെന്ന് പറഞ്ഞ് തടിതപ്പി ഞെളിഞ്ഞ് നടക്കുന്ന സോളാർ നായികയെപ്പോലുള്ള അധിജീവതമാരെ ജയിലിൽ അടക്കാൻ നിയമം കൊണ്ടുവരണമെന്നും, രാഹുൽ ഈശ്വറിന് നീതി ലഭ്യമാക്കണം.