കോട്ടയം: അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മംഗളം അസിസ്റ്റൻ്റ് എഡിറ്റർ മാത്യൂസ് എം. ജോർജിനെ അനുസ്മരിച്ച് സഹപ്രവർത്തകർ പ്രസ് ക്ലബിൽ ഒത്തുചേർന്നു. മുതിർന്ന മാധ്യമപ്രവർത്തകനും മംഗളം മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ രാജു മാത്യു, മംഗളം എക്സിക്യൂട്ടീവ് എഡിറ്റർ ഇ.പി. ഷാജുദീൻ, പ്രസ് ക്ലബ് വൈസ് പ്രസിഡൻ്റ് മനോജ് പി. നായർ, ജില്ലാ കമ്മിറ്റിയംഗം സി.റ്റി.ബെന്നിച്ചൻ, ഷാലു മാത്യു, കൈപ്പുഴ ജയകുമാർ, റോബിൻ തോമസ് പണിക്കർ, രാജേഷ് എബ്രഹാം. എസ്. ശ്രീകുമാർ, കെ. ദിലീപ് കുമാർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
മംഗളത്തിലെ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും കോട്ടയത്തെ മാധ്യമ സുഹൃത്തുക്കളും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.മാത്യൂസ് എം. ജോർജിന്റെ മകൻ ഇഷാൻ മാത്യൂസ് പിതാവിൻറെ ഓർമ്മകൾ പങ്കുവച്ചു

