Spread the love

എഡിജിപി എംആര്‍ അജിത്കുമാറിന്റെ സസ്‌പെന്‍ഷന് സ്റ്റേ ഇല്ല

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചതിന് സസ്‌പെന്‍ഷനിലായ എഡിജിപി എംആര്‍ അജിത്കുമാറിന് വീണ്ടും തിരിച്ചടി. സസ്‌പെന്‍ഷന് സ്റ്റേ ഇല്ല.ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിയില്‍ കഴിഞ്ഞ ആഴ്ചയാണ് എഡിജിപി എംആര്‍ അജിത്കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തര മന്ത്രിയാണ് സസ്‌പെന്‍ഷന്‍ ശുപാര്‍ശ ചെയ്തത്. ശുപാര്‍ശ മുഖ്യമന്ത്രിയും അംഗീകരിച്ചതോടെയാണ് നടപടിയുണ്ടായത്

ഇടക്കാല ആവശ്യം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളി. സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. അജിത് കുമാര്‍ ഡിജിപി ആകാന്‍ യോഗ്യനല്ല എന്നും ഇരകള്‍ക്ക് നീതി നിഷേധിക്കാന്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് എന്നുമായിരുന്നു സര്‍ക്കാര്‍ വാദം.

ഇതില്‍ വിശദമായ വാദം കേള്‍ക്കും. സസ്‌പെന്‍ഷന്‍ നടപടി ചട്ടം പാലിക്കാതെയാണെന്നും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിച്ചതെന്നുമാണ് അജിത് കുമാറിന്റെ വാദം. ഹര്‍ജി 20ന് വീണ്ടും പരിഗണിക്കും. മറുപടി നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം. സസ്പെന്‍ഷന്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി