Spread the love

കുട്ടികള്‍ക്കുളള കഫ് സിറപ്പുകളില്‍ മുന്നറിയിപ്പുമായി കേന്ദ്രം

രാസപദാര്‍ഥങ്ങളുടെ രണ്ടു ചേരുവകള്‍ അടങ്ങിയ കഫ് സിറപ്പുകള്‍ നാലു വയസില്‍ താഴെയുളള കുട്ടികള്‍ക്ക് നല്‍കുന്നതിന് നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍.കൊച്ചുകുട്ടികളില്‍ ചുമയ്ക്കും ജലദോഷത്തിനും ഉള്ള മരുന്നുകളുടെ പരിശോധനയ്ക്കിടെയാണ് ഈ നീക്കം. ഇതുസംബന്ധിച്ച് നേരത്തെയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മൂക്കൊലിപ്പ്, തുമ്മല്‍ തുടങ്ങി ജലദോഷ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ക്ലോര്‍ഫെനിറാമൈന്‍ മെലേറ്റ്, മൂക്കിലെ തടസ്സം ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ള ഫിനൈല്‍ഫ്രൈന്‍ ഹൈഡ്രോക്ലോറൈഡ് എന്നിവയുടെ സംയോജനം വളരെക്കാലമായി ജലദോഷത്തിനും അലര്‍ജിക്കും വേണ്ടിയുള്ള മരുന്നുകളില്‍ ഉപയോഗിച്ചുവരുന്നു. ക്ലോര്‍ഫെനിറാമിന്‍ മയക്കത്തിനും ഫിനൈല്‍ഫ്രിന്‍ ഹൃദയമിടിപ്പിനെയും രക്തസമ്മര്‍ദ്ദത്തെയും ബാധിക്കുമെന്നുമാണ് കണ്ടെത്തിയിട്ടുളളത്.