Spread the love

കൊച്ചി : പ്രായം കൂടുന്നതിനനുസരിച്ച് മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ നരച്ച മുടി ഇഷ്ടപ്പെടാത്തവർ പലരും ഹെയർ ഡൈ ഉപയോഗിക്കാറുണ്ട്. കെമിക്കൽ ഉൽപന്നങ്ങൾ ഒഴിവാക്കി വീട്ടിലുള്ള ചില ചേരുവകൾ ഉപയോഗിച്ച് മുടിക്ക് ഒരു പ്രകൃതിദത്ത ഹെയർ ഡൈ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • തേങ്ങ – കാൽ മുറി, ചെറിയ കഷണങ്ങളാക്കിയത്
  • കറിവേപ്പില – 1 കപ്പ്
  • കാപ്പിപ്പൊടി – 1 ടേബിൾസ്പൂൺ
  • വെള്ളം അല്ലെങ്കിൽ വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇരുമ്പ് ചീനച്ചട്ടിയിൽ തേങ്ങാക്കഷണങ്ങൾ ഇട്ട് നന്നായി ചൂടാക്കുക. തേങ്ങ കറുത്ത നിറമാകുമ്പോൾ കറിവേപ്പില ചേർത്ത് കുറച്ചുനേരം കൂടി ചൂടാക്കാം.

മിശ്രിതം തണുത്തശേഷം മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇത് വൃത്തിയുള്ള പാത്രത്തിലേക്ക് മാറ്റി കാപ്പിപ്പൊടി ചേർത്ത് യോജിപ്പിക്കുക. മുടിയിൽ പുരട്ടാൻ കഴിയുന്ന കട്ടിയിലേക്ക് ആവശ്യത്തിന് വെള്ളമോ വെളിച്ചെണ്ണയോ ചേർക്കാം.

എങ്ങനെ ഉപയോഗിക്കാം?

തയ്യാറാക്കിയ മിശ്രിതം മുടിയിലും ശിരോചർമത്തിലും പുരട്ടുക. ഏകദേശം 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇതിനായി മൃദുവായ ഷാംപൂ ഉപയോഗിക്കാം.

ശ്രദ്ധിക്കുക: പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാലും എല്ലാവരുടെയും ചർമത്തിനും മുടിക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. ആദ്യമായി ഉപയോഗിക്കുന്നവർ ചെറിയ ഭാഗത്ത് പരീക്ഷിച്ച ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.