ലഖ്നൗ∙ തന്നെ കാണാൻ കുരങ്ങനെ പോലെയുണ്ടെന്ന് പറഞ്ഞു ഭർത്താവ് കളിയാക്കിയതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഇന്ദിരാനഗർ സ്വദേശിയായ തനു സിങ്ങാണ് ആത്മഹത്യ ചെയ്തത്.
4 വർഷം മുൻപാണ് ലഖ്നൗവിലെ തക്രോഹി സ്വദേശിയായ രാഹുൽ ശ്രീവാസ്തവയും തനു സിങ്ങും വിവാഹിതരായത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു.
രാഹുൽ, ഭാര്യ തനു, തനുവിന്റെ സഹോദരി അഞ്ജലി മകൻ അഭയ് എന്നിവർ ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് തനുവിനെ ഭർത്താവ് കളിയാക്കിയത്. തനുവിനെ കാണാൻ കുരങ്ങിനെപോലെയുണ്ടെന്നാണ് രാഹുൽ പറഞ്ഞത്. ഇത് തനുവിനെ വലാതെ സങ്കടപ്പെടുത്തി. പിന്നാലെ തനു തന്റെ മുറിയിലേയ്ക്ക് കയറി തൂങ്ങി മരിക്കുകയായിരുന്നു.
പുറത്ത് പോയി വന്ന രാഹുൽ ഭക്ഷണം കഴിക്കാനായി സഹോദരിയോട് വിളിക്കാൻ പറഞ്ഞു. തുടർന്ന് നോക്കിയപ്പോൾ തനുവിനെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ വാതിൽ പൊളിച്ച് അകത്ത് കയറി. തനുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

