Spread the love

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി. രാജ്യാന്തര വിപണിയിലെ വില വർധനവ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഗ്രാമിന് ഇന്ന് 80 രൂപ വർദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82080 രൂപയുമായി.

18,14,9 കാരറ്റുകൾക്കും അനുപാതികമായ വില വർധന ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 90000 രൂപയ്ക്ക് അടുത്ത് നൽകേണ്ടിവരും.

ശനിയാഴ്ച മുതൽ നേരിയ തോതിൽ കുറഞ്ഞ സ്വർണ്ണ വിലയാണ് ഇന്ന് വീണ്ടും കൂടി സർവ്വകാല റെക്കോർഡിൽ എത്തിയത്.