Spread the love

ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സമാധി ദിനം ആചരിച്ചു

 

കോട്ടയം: ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സമാധി മണ്ഡപത്തിൽ വിളക്ക് തെളിയിച്ചതിനു ശേഷം പുഷ്പാർച്ചന, നാമജപപ്രദക്ഷിണം‍, അനുസ്മരണ യോഗം നടന്നു.

മന്ത്രി മോൻസ് ജോസഫ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, മാഞ്ഞൂർ പഞ്ചായത്ത് മെംബർ സി.എം. ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു ഭക്തന്റെ സമർപ്പണമായി 1008 നാളികേര മഹാവഴിപാടും ഭഗവത് സന്നിധിയിൽ ഇന്നേ ദിവസം നടന്നു.

2,500-ലധികം ശ്രീമദ് ഭാഗവത സപ്താഹ യജ്ഞങ്ങൾക്ക് നേതൃത്വം നൽകിയ മള്ളിയൂർ ശങ്കരൻ നമ്പൂതിരി, ഭാഗവത സന്ദേശം ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഭക്തരിലേക്ക് എത്തിച്ച ആത്മീയ ആചാര്യനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതസന്ദേശമായ ഭക്തിയും ഭാഗവതധർമ്മവും പ്രചരിപ്പിക്കുകയാണ് സ്മൃതിദിനാചരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.