കാസർകോട് : ബന്തടുക്ക ഉന്തത്തടുക്കയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ദേവിക (16 ആണ് ) ഇന്നു രാവിലെ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ബന്തടുക്ക ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ് ദേവിക. പിതാവ് നേരത്തെ മരിച്ചിരുന്നു. വിദ്യാർത്ഥിയുടെ മരണത്തിനടയാക്കിയ കാരണം വ്യക്തമല്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

