Spread the love

കോടിമത സർവീസ് സഹകരണ ബാങ്കിന്റെ നന്മ സൂപ്പർ മാർക്കറ്റിൽ ഓണം സമ്മാന പദ്ധതി നറുക്കെടുപ്പ് നടത്തി.

ഓണാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ആർ പ്രശാന്ത് കുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് ടി ശശികുമാർ അധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡണ്ട് എസ് ദേവരാജ്, ഭരണസമിതി അംഗങ്ങളായ കെ പി രാജു, പി എ അബ്ദുൽ സലീം, കെ ടി പുന്നൂസ്, കെ എ രാജൻ, ബിനോയ് എസ്, വി ജി ബിന്ദു, സി ആർ ഇന്ദിരാദേവി അമ്മ, നിമ്മി വിഷ്ണു, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് സോമലത എസ് എന്നിവർ സംസാരിച്ചു.

ഒന്നാം സമ്മാനം 5001 രൂപയുടെ പർച്ചേസ് കൂപ്പണും രണ്ടാം സമ്മാനം രണ്ടുപേർക്ക് 3001 രൂപയുടെ പർച്ചേസ് കൂപ്പണുകളും മൂന്നാം സമ്മാനം 10 പേർക്ക് 1001 രൂപയുടെ പർച്ചേസ് കൂപ്പണങ്ങളുമായി വിവിധ തലങ്ങളിൽ 13 പേർ സമ്മാനാർഹരായി.