Spread the love

ക്രൊയേഷ്യയെ കീഴടക്കി പോര്‍ച്ചുഗല്‍ പ്രീ-ക്വാര്‍ട്ടറിലേക്ക്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്റെ ജയം. 53-ാം മിനിറ്റില്‍ പെരിസിച്ചാണ് ക്രൊയേഷ്യയുടെ ആദ്യ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ ഗോള്‍രഹിതമായ മത്സരമായിരുന്നു.രണ്ടാം പകുതിയില്‍ അടിക്ക് തിരിച്ചടി നല്‍കി വിജയിച്ച് കയറി പോര്‍ച്ചുഗല്‍. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷം രണ്ട് ഗോള്‍ വഴങ്ങിയ ക്രൊയേഷ്യ ലോകകപ്പില്‍ നിന്ന് പുറത്ത്. സൂപ്പര്‍താരം ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യക്ക് ഇത്തവണയും ലോകകപ്പിനുള്ള ഭാഗ്യമില്ല.
ഗോള്‍നേട്ടം 11 ആക്കി റൊണാള്‍ഡോ

അതേസമയം പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ആറ് ലോകകപ്പുകളില്‍ ഗോള്‍നേട്ടം 11 ആയി ഉയര്‍ത്താനായി. ഇവാന്‍ പെരിസിച്ചിലൂടെ 53-ാം മിനിട്ടില്‍ ഗോള്‍ നേടിയ ക്രൊയേഷ്യയോട് സമനില ഗോള്‍ നേടിയത് റോണോ ആണ്. 68-ാം മിനിട്ടില്‍ റൊണാള്‍ഡോ നേടിയത് പെനാള്‍ട്ടി ഗോള്‍. ഇന്‍ജുറി ടൈമില്‍ (90+4) ഗോണ്‍സാലോ റാമോസിലൂടെ പോര്‍ച്ചുഗല്‍ രണ്ടാം ഗോളും നേടി..രണ്ടാം പകുതിയില്‍ വാശിയേറിയ പോരാട്ടം

രണ്ടാം പകുതിയില്‍ കൂട്ടപ്പൊരിച്ചിലായിരുന്നു നടന്നത്. പക്ഷെ ഗോള്‍ മാത്രം പിറന്നില്ല. 90+13-ാം മിനിട്ടില്‍ മരിയോ പസാലിച്ചിലൂടെ ക്രൊയേഷ്യ പിന്നെയും ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധനയില്‍ അത് ഓഫ്സൈഡെന്ന് തെളിഞ്ഞു. അതിനുമുന്‍പായി 75-ാം മിനിട്ടില്‍ മാറ്റിയോ കൊവാച്ചിച്ചിന്റെ തകര്‍പ്പന്‍ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി സേവ് ചെയ്തു. 81-ാം മിനിട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ പിന്‍വലിച്ചു. 87-ാം മിനിട്ടില്‍ റെനാറ്റോ വൈഗയുടെ ഹെഡറിലൂടെ പോര്‍ച്ചുഗലിന് മൂന്നാം ഗോള്‍ സാദ്ധ്യത വന്നെങ്കിലും അത് ഗോളായില്ല.നൂനോ മെന്‍ഡസിന്റെ കോര്‍ണര്‍ കിക്കാണ് വൈഗ ഗോളാക്കാന്‍ ശ്രമിച്ചത്. മത്സര വിജയത്തോടെ പ്രികോര്‍ട്ടറില്‍ ഇനി സ്പെയിനിനെ നേരിടും.

 

അതിനിടെ ഓസ്ട്രിയയെ 3-0ന് തോല്‍പിച്ച് സ്‌പെയിന്‍ ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. ആക്രമണ ഫുട്‌ബോളിന്റെ അതിമനോഹര കാഴ്ചയൊരുക്കിയ മത്സരത്തിന്റെ 36-ാം മിനിറ്റിലും 89-ാം മിനിറ്റിലും മിക്കല്‍ ഒയാര്‍സബാലും 66-ാം മിനിറ്റില്‍ പെദ്രോ പോറോയും സ്‌പെയിനിനായി ഗോളുകള്‍ നേടി.