Spread the love

ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ വി ഡി സതീശനെ പിന്തുണച്ച ലീഗ് നിലപാടിനെ രൂക്ഷമായി വിമർശിച്ചും പിണറായി വിജയനെ പിന്തുണച്ചും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

 

യുഡിഎഫ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണ്. അതിനു മുമ്പേ അഭിപ്രായം പറഞ്ഞതിൽ നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ്. ലീഗ് മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടേണ്ട.

 

ലീഗ് ഭരണം വന്നാൽ ഇവിടെ അരാജകത്വം ഉണ്ടാകും.മാറാട് എത്ര എണ്ണം സംഭവിക്കും.എന്തെല്ലാം കുഴപ്പം അവർ സൃഷ്ടിക്കും.അവരുടെ സർവാധിപത്യത്തിന് നിന്നുകൊടുക്കാൻ ഘടകകക്ഷികൾ നിർബന്ധിതരാവും.

 

വോട്ടെണ്ണിക്കഴിയുമ്പോൾ ഇതുവരെയുള്ള നിലപാട് മാറ്റും. ഡിമാൻഡ് വയ്ക്കും.മുഖ്യമന്ത്രി ആകാനുള്ള അർഹതയുണ്ടെന്ന് അവകാശവാദം ഉന്നയിക്കും.മുഖ്യമന്ത്രിയില്ലെങ്കിൽ മുഖ്യമന്ത്രിയെങ്കിലും കിട്ടിയ തീരൂ എന്ന് തറപ്പിച്ചു പറയും.ഘടകകക്ഷികൾ ഇരിക്കാൻ പറഞ്ഞാൽ കിടന്നു കൊടുക്കുന്നവരാണ്. അവർ കൈകൂപ്പി ലീഗിന് വഴങ്ങും.

 

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ വകുപ്പുകൾ പ്രഖ്യാപിച്ചത് മലബാറിലാണ്. ഇടതുപക്ഷം തോറ്റു എന്നാൽ ജനാധിപത്യം പരാജയപ്പെട്ടു എന്നാണ്. മതാധിപത്യം വിജയിച്ചു.

 

പിണറായി വിജയൻ ശുദ്ധനാണ്. ഓഫീസിലാണ് പ്രശ്‍നം. ഇടതുപക്ഷം അധികാരത്തിൽ വരണമെന്നാണ് തൻറെ ആഗ്രഹം.