Spread the love

ബെംഗളൂരു: കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ബെംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലാണ് സംഭവം.

കേരളത്തിൽ നിന്നുള്ള കുടുംബശ്രീയുടെ വിനോദയാത്ര സംഘത്തിലെ രണ്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. ബെംഗളൂരു ബൗറിംഗ് ആശുപത്രിയുടെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. മഴ കനത്തപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് കീഴിൽ നിന്നവരാണ് അപകടത്തിൽപ്പെട്ടത്.

അതേസമയം വിനോദയാത്ര സംഘത്തിലെ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്. മൂവാറ്റുപുഴയിലെ അമൃതം പൊടി നിർമ്മിക്കുന്ന യൂണിറ്റിലെ 56 പേരുടെ സംഘമാണ് വിനോദയാത്ര പോയത്.