സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 560 രൂപ കൂടി 1,02,680 രൂപയായി. ഗ്രാമിന്റെ വില 70 രൂപ വർധിച്ച് 12,765 രൂപയുമായി.
അതേസമയം വെള്ളിയുടെ വിലയിലും വർധന തുടരുകയാണ്. സ്‌പോട് സിൽവർ വില 4.6 ശതമാനം ഉയർന്ന് ഔൺസിന് 75 ഡോളർ പിന്നിട്ടു.

