Spread the love

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് എം ന്റെ കരുത്തിൽ ഇടതിന് ആശ്വാസം. മുന്നണിയിലെ വലിയേട്ടൻ ആയ സിപിഎം രണ്ടു സീറ്റിലും , രണ്ടാം കക്ഷി സിപിഐക്ക് ഒരു സീറ്റ് മാത്രം ലഭിച്ചപ്പോൾ കേരള കോൺഗ്രസ് എം പൊരുതി നേടിയത് നാലു സീറ്റുകൾ

ഇരുമുന്നണിയിലും ഉള്ള കേരള  കോൺഗ്രസുകൾ എട്ടു സീറ്റുകൾ നേടി

 

പാലായിലെ പ്രാഭവം അസ്തമിച്ചു എന്ന വിമർശകർ  പറയുമ്പോഴും നാലു ഡിവിഷനിൽ പാർട്ടി വിജയിച്ചു. ഉഴവൂർ ഭരണങ്ങാനം കിടങ്ങൂർ .അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ പാർട്ടി നേടി. മൂന്നിടത്തും വളയിട്ട കൈകൾ രണ്ടില യുടെ വിജയമായി ഉഴവൂർ : ഷിബി മത്തായി , ഭരണങ്ങാനം : പെണ്ണമ്മ ജോസഫ്, കിടങ്ങൂർ : നിമ്മി മോൾ മാനുവൽ  എന്നിവർ വിജയിച്ചു. ജിം അലക്സ് തുരുത്തുമാലിലാണ് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ അതിരമ്പുഴയിൽ നിന്നും വിജയിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജയ്സൺ ജോസഫ് 535 വോട്ടുകൾക്കാണ് ഇവിടെ പരാജയപ്പെട്ടത്.

കുറിച്ചിയിലും തലയാഴത്തുമാണ് സിപിഎം ആശ്വാസവിജയം നേടിയത്. കുറിച്ചിയിൽ  സുമ ബേബി 951 വോട്ടിന് വിജയിച്ചു. തലയാഴത്ത് ആനന്ദ് ബാബുവുംകുത്തക മണ്ഡലമായ വൈക്കത്ത് സിപിഐ തന്നെ വിജയിച്ചു. എം കെ രാജേഷിന്റെ ഭൂരിപക്ഷം 3827 വോട്ട്

ജില്ലാ പഞ്ചായത്തിൽ 16 സീറ്റ് നേടിയ യുഡിഎഫ് അപ്രതീക്ഷിത വിജയം ആണ് നേടിയത്. 34 വർഷമായി സിപിഎം കൈവശം വെച്ച കുമരകം ഡിവിഷനിൽ കോൺഗ്രസിന്റെ യുവ നേതാവ് പി കെ വൈശാഖ് അട്ടിമറി വിജയം നേടി. മന്ത്രി വി എൻ വാസവന്റെ മണ്ഡലം ഉൾക്കൊള്ളുന്ന ഏറ്റുമാനൂരിലെ ഈ പരാജയം പാർട്ടിക്ക് തിരിച്ചടിയാണ് . മുൻ ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ താമസിക്കുന്ന അയ്മനം പഞ്ചായത്ത് ആകട്ടെ ബിജെപി ഒറ്റക്കക്ഷി ആവുകയും ചെയ്തു. ഇവിടെയും നഷ്ടം എൽഡിഎഫിനാണ്

 

കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ആയിരുന്ന തോമസ് കുന്നപ്പള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായി എരുമേലിയിൽ നിന്നും വിജയിച്ചു. കോൺഗ്രസിന്റെ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ജോഷി ഫിലിപ്പ് ഒമ്പതിനായിരത്തിലധികം വോട്ടുകൾക്കാണ് വാകത്താനം ഡിവിഷനിൽ നിന്ന്  വിജയിച്ചത്

 

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നാലു സീറ്റുകളിൽ കോട്ടയത്ത് വിജയിച്ചു.തോമസ് കുന്നപ്പള്ളിയെ കൂടാതെ എൻ അജിത്ത് മുതിരമല ( കങ്ങഴ ) വിനു ജോബ് ( ത്യക്കൊടിത്താനം) ജോസ് മോൻ മുണ്ടക്കൽ ( കുറവിലങ്ങാട്) എന്നിവരാണ് ജില്ലാ പഞ്ചായത്തിലെ കേരള കോൺഗ്രസ് മുഖങ്ങൾ.