രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമായ ഗോവയിലെ പ്രമുഖ നിശാക്ലബ്ബില്‍ വന്‍ അഗ്നിബാധ. വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ 23 പേര് കൊല്ലപ്പെട്ടുവെന്നാണ് വിവരം. അര്‍പോറയിലെ നിശാക്ലബ്ബില്‍ ശനിയാഴ്ച്ച രാത്രിയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ബാഗയിലെ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ എന്ന ക്ലബ്ബിലാണ് അഗ്നിബാധയുണ്ടായതെന്നാണ് സൂചന. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം,
മരിച്ചവരില്‍ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ്. മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇതുവരെ 23 പേര് മരിച്ചതായാണ് ഗോവ പോലീസ് മേധാവി അലോക് കുമാര്‍ സ്ഥിരീകരിക്കുന്നത്. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടര്‍ന്നത്. മൃതദേഹങ്ങളില്‍ ഏറിയ പങ്കും കണ്ടെത്തിയതും അടുക്കളുടെ പരിസരത്തായതിനാല്‍ ഇവര്‍ എല്ലാം തന്നെ ജീവനക്കാര്‍ ആണെന്ന വിലയിരുത്തലിലാണ് പൊലീസ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎല്‍എ മൈക്കല്‍ ലോബോയും സ്ഥലത്തെത്തി സ്ഥതിഗതികള്‍ നിരീക്ഷിച്ചു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരില്‍ വിനോദസഞ്ചാരികളും ഉള്ളതായി മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, നിശാ ക്ലബ്ബ് അഗ്നിസുരക്ഷാ ചട്ടങ്ങള്‍ പാലിച്ചായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടും പ്രവര്‍ത്തിക്കാന്‍ അനുവദിച്ച ക്ലബ്ബ് മാനേജ്മെന്റിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രമോദ് സാവന്ത് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി

