Spread the love

 കോട്ടയം ജില്ലയിലെ സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ മെച്ചപ്പെടുത്തണം : ലിജിൻലാൽ

 

മഴക്കാലം ശക്തമായതോടെ വിവിധ തരത്തിലുള്ള പനികൾ വ്യാപിക്കുന്നതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ താലൂക്ക് ആശുപത്രികളിലും മറ്റ് ഹെൽത്ത് സെൻ്ൻ്ററുകളിലും കൂടുതൽ ഡോക്ടർമാരുടെ സേവനവും ,മരുന്നുകളും കൃത്യമാക്കണമെന്ന് ബി.ജെ.പി വെസ്റ്റ് ജില്ല പ്രസിഡൻ്റ് ലിജിൻലാൽ ആവശ്യപ്പെട്ടു.

 

പ്രത്യേകം പനി ക്ലീനിക്കുകൾ ഉൾപ്പെടെ ആവശ്യമായി വരുന്ന സാഹചര്യമാണ്. മെഡിക്കൽ കോളേജ് ഉൾപ്പെടെ പല സർക്കാർ ആശുപത്രികളിലും കിടത്തി ചിക്ത്‌സക്കു വേണ്ട മതിയായ സൗകര്യങ്ങളുടെ അപര്യാപ്‌ത മൂലം രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. അതിനാൽ ഹോസ്പിറ്റലുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാൻ അധികതർ തയ്യാറാവണമെന്നും ലിജിൻലാൽ ആവശ്യപ്പെട്ടു.