മാങ്കൂട്ടത്തിൽ നെയും മുഹമ്മദ് ഷിയാസിനെയും തൊട്ട ഡിവൈഎസ്പി മാർ ദൂരേക്ക് തെറിച്ചു.
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി മുന്നോട്ടുപോയ യുഡിഎഫ് സർക്കാർ പാർട്ടിക്കാരെ തൊട്ട ഇതര ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുന്നു.
അടുത്ത ഇട വന്ന ഡിവൈഎസ്പി സ്ഥലം മാറ്റത്തിൽ രാഹുൽ മങ്കൂട്ടത്തിലിനെ ഹോട്ടൽ മുറിയിൽ നിന്നും പിടികൂടിയ ഡിവൈഎസ്പിയെയും, മുഹമ്മദ് ഷിയാസ് എംഎൽഎയോട് മോശമായി പെരുമാറിയ ഡിവൈഎസ്പി യെയും ദൂരേക്ക് തെറിപ്പിച്ചു.
വന്യജീവി ആക്രമണമായി ബന്ധപ്പെട്ട കോൺഗ്രസ് പ്രതിഷേധ സമരത്തിനിടെയാണ് കോതമംഗലത്ത് വച്ച് ഡിവൈഎസ്പി എ ജെ തോമസ് അന്ന് എറണാകുളം ഡിസിസി പ്രസിഡണ്ട് ആയിരുന്ന മുഹമ്മദ് ഷിയാസുമായി കോർത്തത്. ഇതിൻറെ ദൃശ്യങ്ങളും സംഭാഷണവും പുറത്തുവന്നിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ എ ജെ തോമസിനെതിരെ എന്തെങ്കിലും രീതിയിലുള്ള പണിഷ്മെൻറ് വരുമെന്ന് അന്നുതന്നെ സംസാരം ഉണ്ടായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട് ഹോട്ടൽ മുറിയിൽ നിന്നും പിടികൂടിയ ഡിവൈഎസ്പി എൻ മുരളീധരനെ കാസർഗോഡ് സാമ്പത്തിക കുറ്റാന്വേഷണം ഭാഗത്തിലേക്കാണ് മാറ്റിയത്. എ ജെ തോമസിനെ മലപ്പുറത്തേക്ക്. തോമസിനെ ക്രമസമാധാന ചുമതലയുടെ ഭാഗമായി തന്നെ നിലനിർത്തിയപ്പോൾ മുരളീധരനെ സാമ്പത്തിക കുറ്റാന്വേഷണത്തിലേക്ക് മാറ്റി.
സ്ഥലംമാറ്റിയ ഡിവൈഎസ്പി മാരുടെ ജാതകം താൻ പരിശോധിച്ചിട്ടില്ല എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി

