Spread the love

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും വേറിട്ട സിനിമകളിലൂടെ മലയാള സിനിമാലോകത്തെ സാന്നിദ്ധ്യവുമായിരുന്ന സംവിധായകൻ ആർ ശരത്ത് അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ഒൻപത് അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളും ദേശീയ പുരസ്‌കാരവും നാല്‌ സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഷാജി എൻ കരുണിന്റെ അസിസ്റ്റന്റായി സിനിമാ ലോകത്തെത്തിയ ശരത്ത് 2000ൽ പുറത്തിറങ്ങിയ ‘സായാഹ്നം’ എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകാരനും സ്വതന്ത്ര സംവിധായകനുമായി മാറിയത്. ഈ ചിത്രം വിവിധ വിഭാഗങ്ങളിലായി ഏഴ് സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സ്ഥിതി,​ സ്വയം പറുദീസ,​ ശീലാബതി,​ ബുദ്ധനും ചാപ്‌ളിനും ചിരിക്കുന്നു എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.