Spread the love

കോട്ടയം :  അകാലത്തിൽ അകലങ്ങളിലേക്ക് യാത്രയായ പ്രിയ സുഹൃത്ത് ഡിജോ കാപ്പന് സ്മൃതി പൂക്കളുമായി സ്നേഹക്കൂട്ടായ്മ. വിങ്ങുന്ന ഓർമ്മകളുമായി സിഎംഎസ് കോളേജിൻറെ ഗ്രേയ്റ്റ് ഹാളിൽ സായന്തനത്തിൽ അവർ ഒത്തുചേരും.

26 ന് ചൊവ്വാഴ്‌ച വൈകിട്ട് 4.30 നാണ് ചടങ്ങ്. സാമൂഹ്യ പ്രവർത്തകനും ഉപഭോക്തൃ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധനമായിരുന്ന ഡിജോ കാപ്പൻ അനുസ്മരിക്കാൻ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം എത്തുന്നുണ്ട്

 

നിയമസഭാ സ്പീക്കർ  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ,. മന്ത്രിമാരായ  രമേശ് ചെന്നിത്തല, മോൻസ് ജോസഫ്,  സി.പി. ജോൺ,  ഫ്രാൻസിസ് ജോർജ് എം.പി,  മാണി സി കാപ്പൻ എം.എൽ.എ, വൈക്കം വിശ്വൻ, ഡോ. സിറിയക് തോമസ്, സുരേഷ് കുറുപ്പ്,  സ്‌റ്റീഫൻ ജോർജ്,  വി.ബി ബിനു തുടങ്ങിവർ പങ്കെടുക്കും.

ഡിജോ കാപ്പൻ ചെയർമാനായിരുന്ന ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്സ് & എൻവയൺമൻ്റ് പ്രൊട്ടക്ഷൻ ഫോറമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഡിജോയെ സ്നേഹിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്ന് ഫോറം ഭാരവാഹികളായ ചെറുകര സണ്ണി ലൂക്കോസ്, അനിയൻ മാത്യു എന്നിവർ അഭ്യർത്ഥിച്ചു.