തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതി നടപ്പാക്കുമെന്നും യാതൊരു അവ്യക്തവും ഇല്ലെന്നും ഗതാഗത മന്ത്രി സി പി ജോൺ. ജൂണ്‍ 15 മുതല്‍ സൗജന്യയാത്ര നടപ്പിലാകും, പദ്ധതി നടത്തിപ്പിനെ കുറിച്ച് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാകില്ല..
സൗജന്യയാത്ര നല്കുന്നതില് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആശങ്കപ്പെടേണ്ടതില്ല. തൊഴിലാളി യൂണിയനുകളുമായി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തര്‍ക്കങ്ങളില്ല, കെഎസ്ആര്‍ടിസി സിഎംഡിയുമായി വിഷയത്തില്‍ തുടര്‍ ചര്‍ച്ചകളുണ്ടാകും. സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുമായും ഈ വിഷയത്തില്‍ ചര്‍ച്ച നടക്കും. – മന്ത്രി സി.പി ജോണ്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസി മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാല്‍ 112 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഓര്‍ഡിനറി ബസില്‍ മാത്രം നടപ്പിലാക്കിയാല്‍ 57 കോടിയുടെ ബാധ്യതയാവും സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരിക
ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് നിലവില്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് അറിയുന്നത്.

