പത്തനംതിട്ട∙ കോന്നി പയ്യനാമണ്ണിൽ പാറമടയിൽ കല്ലിടിഞ്ഞ് വീണുണ്ടായ ഒരു മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. പാറക്കൂട്ടത്തിന് അടയില്‍പ്പെട്ട മറ്റൊരു തൊഴിലാളിയ്ക്കായി തിരച്ചില്‍ തുടരുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. ജാര്‍ഖണ്ഡ്, ഒറീസ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം.
പ്രദേശത്ത് രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി തുടരുകയാണ്. അതിനിടെ, പാറ ഇടിഞ്ഞു വീണതിന്റെ മറുവശത്തു രണ്ട് തൊഴിലാളികൾ കൂടി കുടുങ്ങിയിട്ടുണ്ടെന്നും അവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
പാറ നീക്കംചെയ്യുന്നതിനിടെ ഹിറ്റാച്ചിയ്ക്ക് മുകളിലേയ്ക്ക് കല്ലുകൾ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടത് ഹിറ്റാച്ചി ഓപ്പറേറ്ററും ഹെല്‍പ്പറുമാണ് . ഹിറ്റാച്ചി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പാറ വീഴുന്നത് തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസകരമാണ്.

