കാണക്കാരി സിഎസ്ഐ ലോ കോളേജിൽ ലോക പരിസ്ഥിതി ദിനചരണം നാളെ
കോട്ടയം : കാണക്കാരി
സിഎസ്ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിൽ ലോക പരിസ്ഥിതി ദിനാചരണം നാളെ. കോളേജിൽ ഒരു വർഷം നീണ്ടു നില്ക്കുന്ന മൾട്ടിഡിസിപ്ലനറി പ്രഭാഷണ പരമ്പരയുടെ ഉത്ഘാടനവും ഇതോടൊപ്പം നടക്കും. എംജി യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസിലർ ഡോ. സാബു തോമസാണ് പ്രഭാഷണ പരമ്പരയുടെ ഉത്ഘാടകൻ. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്
‘ഇന്ത്യയിലെ പരമ്പരാഗത വനസംരക്ഷണവും
ആധുനിക വനസംരക്ഷണവും:
നിയമപരവും ശാസ്ത്രീയവുമായ വീക്ഷണങ്ങൾ’ എന്ന വിഷയത്തിൽ
കേരള വനം വകുപ്പ് വന്യജീവി വിദ്യാഭ്യാസ ഡപൃട്ടി ഡയറക്ടർ റനി ആർ പിള്ള മുഖൃ പ്രഭാഷണം നടത്തും.

പ്രിൻസിപ്പൽ ഡോ. ജോർജ് ജോസഫ് അധൃക്ഷത വഹിക്കും. ബർസർ കോശി എബ്രഹാം, വൈസ് പ്രിൻസിപ്പാൾ ഡോ. ജെയ്സി കരിങ്ങാട്ടിൽ, സീനിയർ ഫാക്കൽറ്റി ഡോ. എംഎം മാതൃ, സ്റ്റാഫ് അഡ്വൈസർ ബോണി കുരൃാക്കോസ് എന്നിവർ പ്രസംഗിക്കും. ഫാക്കൽറ്റി കോഡിനേറ്റർ ചൈതനൃ നായർ എസ് വിദൃാർഥികൾക്ക് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുക്കും.

