Spread the love

കോട്ടയം: സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലെ 2026–27 അധ്യയന വർഷത്തെ പുതിയ നിയമവിദ്യാർത്ഥികളുടെ പ്രവേശനോത്സവം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.

ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്ക് മനുഷ്യവിഭവശേഷിയുടെ ഫലപ്രദമായ വിനിയോഗം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമവിദ്യാഭ്യാസം അക്കാദമിക് അറിവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളർത്തണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ മുഖ്യസന്ദേശം നൽകി. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും നീതിയുടെ കാവൽക്കാരായും സമൂഹത്തിൽ നീതി നടപ്പാക്കുന്നവരായും വിദ്യാർത്ഥികൾ മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഹൈക്കോടതി സീനിയർ അഭിഭാഷകൻ റോഷൻ ഡി. അലക്സാണ്ടർ പ്രത്യേക സന്ദേശം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു.കോളേജ് ബർസാർ കോശി എബ്രഹാം, റവ. ജേക്കബ് ജോൺസൺ, ബോണി ജെ.കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ഡോ. ജെയ്സി കരിങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.

പുതിയ വിദ്യാർത്ഥികൾക്ക് നിയമവിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളും ഉത്തരവാദിത്വങ്ങളും പരിചയപ്പെടുത്തുന്നതായിരുന്നു പ്രവേശനോത്സവം