Spread the love

ആഗോള ക്രൂഡ് വില കുത്തനെ താഴ്ന്നതിനാല്‍  എണ്ണ വിലയുടെ കാര്യത്തിൽ പുനഃ പരിശോധനയ്ക്ക് എണ്ണ കമ്പനികൾ ഒരുങ്ങുന്നു.

 

പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ പെട്ടെന്ന് കുറവുണ്ടാകില്ലെങ്കിലും വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിനും വ്യോമയാന ഇന്ധനത്തിനും വില കുറയ്ക്കാനാണ് സാദ്ധ്യത. ജൂലായ് ഒന്നിന് പ്രഖ്യാപനമുണ്ടായേക്കും. ഇന്നലെ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 73 ഡോളറിലും താഴെയെത്തിയിരുന്നു.

 

പശ്ചമേഷ്യ സമാധാന പാതയിലായതും ഹോര്‍മുസിലൂടെ കപ്പല്‍ ഗതാഗതം പുനരാരംഭിച്ചതുമാണ് എണ്ണ വിലയില്‍ ഇടിവുണ്ടാക്കിയത്. വരും ദിവസങ്ങളില്‍ ക്രൂഡ് വില 65 ഡോളര്‍ വരെ താഴുമെന്നാണ് പ്രവചനം.

 

ലോകത്തിലെ മൊത്തം ചരക്കുഗതാഗതത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് ഇടനാഴി ഇറാന്‍ അടച്ചതോടെയാണ് ഇന്ധന പ്രതിസന്ധി അതിരൂക്ഷമായത്.