കേരളത്തില്‍ കോവിഡ് മരണം ?
കോവിഡ് പോസിറ്റീവായി കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജമ്മു കശ്മീര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ ഡിഎസ്സിയില് (ഡിഫന്‍സ് സെക്യൂരിറ്റി കോര്‍) ജോലിചെയ്യുന്ന സമീര്‍ സിങ്ങാണു (45) മരിച്ചത്. കോവിഡ് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം വന്നിട്ടില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

