Spread the love

ഹെെദരാബാദ്: തെലങ്കാനയിലെ പശമൈലാരാത്ത് മരുന്നുനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 42 ആയി.]സ്ഫോടനത്തെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മരണസംഖ്യ 42 ആയി ഉയർന്നത്.

സിഗാച്ചി ഫാര്‍മ കമ്പനിയിലെ റിയാക്ടറില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിലേക്ക് നയിച്ചത് രാസപ്രവര്‍ത്തനമാണ് എന്നാണ് പ്രഥമികവിവരമെന്ന് ആരോഗ്യമന്ത്രി ദാമോദര രാജ നരസിംഹ പറഞ്ഞു. 150 പേരാണ് സംഭവസമയത്ത് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 90 പേര്‍ സ്‌ഫോടനം നടന്ന ഇടത്തായിരുന്നുവെന്നും ഐജി വി. സത്യനാരായണ പറഞ്ഞു.

സ്ഫോടനത്തിൽ സി​ഗച്ചി കെമിക്കൽ ഇൻഡസ്ട്രിയിലെ കെട്ടിടങ്ങൾ പൂർണമായും തകർന്നു. സംഭവത്തിൽ ഫാര്‍മകമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

മരിച്ചവരുടെ ബന്ധുകള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു. തെലങ്കാന ​ഗവർണർ ജിഷ്ണു ദേവ് വർമ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.