തുറവൂർ : കെഎസ്ആർടിസി ബസ് ടോറസ് ലോറിക്കു പിന്നിലിടിച്ച് അപകടം. നാൽപ്പതോളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ 23 പേർക്ക് പരുക്കേറ്റു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയ പാതയിൽ എരമല്ലൂർ പിള്ള മുക്കിന് സമീപം ഇന്ന് രാവിലെ 11.30 നായിരുന്നു അപകടം.
ടോറസ് ലോറിക്ക് പിന്നിൽ കൊല്ലത്ത് നിന്നു പാലക്കാടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സുപ്പാർ ഫാസ്റ്റ് ബസാണ് ഇടിച്ചത്.

