Spread the love

നടനും ടിവികെ അധ്യക്ഷനുമായ വിജയിയുമായി വിവാഹ ബന്ധം വേർപെടുത്താൻ ഭാര്യ സം​ഗീത സ്വർണലിം​ഗം വക്കീൽ നോട്ടീസ് അയച്ചാണ് ഇപ്പോൾ തമിഴകത്തെ പ്രധാന ചർച്ചാ വിഷയം. ഏപ്രിൽ 20ന് വിജയ് കോടതിയിൽ ഹാജരാകണമെന്ന നിർദ്ദേശമുണ്ടെന്നാണ് സൂചന.

അതേസമയം, വിഷയത്തിൽ വിജയ്‌യോ സംഗീതയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഈ അവസരത്തിൽ തൃഷയ്‌ക്കെതിരെ കൂടുതൽ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായികയായ സുചിത്ര രാമദുരൈ.

സം​ഗീത ഡിവോഴ്സുമായി മുന്നോട്ട് പോകാൻ കാരണം തൃഷയുമായി വിജയ് തുടരെ തുടരെ ബന്ധം വച്ച് പുലർത്തിയതാണെന്ന് സുചിത്ര ആരോപിക്കുന്നു. തൃഷ ബൈസെക്ഷ്വൽ ആണെന്നും ആണുങ്ങളോടും പെണ്ണുങ്ങളോടും തൃഷയ്ക്ക് താല്പര്യമുണ്ടെന്നും എന്നാൽ സ്ത്രീകളോട് കൂടുതൽ തല്പര്യമുണ്ടെന്നും സുചിത്ര പറയുന്നു. ഐബിഎൻ എന്ന തമിഴ് ചാനലിനോട് സംസാരിക്കവെയാണ് സുചിത്രയുടെ ​ഗുരുതര ആരോപണം.

‘നടി തൃഷ ഒരു ബൈസെക്ഷ്വൽ ആണ്. ആണിനോടും പെണ്ണിനോടും അവൾക്ക് താല്പര്യമുണ്ട്. അതിൽ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ താല്പര്യം. തൃഷയുടെ കരവലയത്തിലാണ് വിജയ് ഉള്ളത്. പാവ പോലെയാണ്. ഇരിക്കാൻ പറ‍ഞ്ഞാൽ ഇരിക്കും നിക്കാൻ പറഞ്ഞാൽ നിൽക്കും’, എന്നാണ് സുചിത്രയുടെ ആരോപണം. ഇത്തരത്തിൽ കഴിഞ്ഞ ഏതാനും ദിവസമായി വിജയ്ക്കും തൃഷയ്ക്കും എതിരെ തുടരെ ​ഗുരുതരമായ ആരോപണങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും സുചിത്ര പറയുന്നുണ്ട്.