Spread the love

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരു മരണം കൂടി. വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെയോടെ രോഗം മൂര്‍ച്ഛിക്കുകയും രാവിലെ ആറരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. രതീഷിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.

ഇതോടെ കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലുപേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ ഏതാനുംപേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായിട്ടാണ് വിവരം.