ബിഗ്ബോസ് താരവും സംവിധായകനും നടനുമായ അഖില്‍ മാരാര്‍ ട്വന്റി 20യില്‍ അംഗത്വമെടുത്തേക്കും. വൈകീട്ട് മൂന്നിന് ട്വന്റി 20 ചെയര്മാന് സാബു എം ജേക്കബ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ അഖില്‍ മാരാര്‍ മത്സരിക്കാനുള്ള സാദ്ധ്യതയുമുണ്ട്.
കോണ്‍ഗ്രസ് നേതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് അഖില്‍ മാരാര്‍. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി അടുപ്പമുണ്ട്. നേരത്തെ അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു.
ബിജെപി നടത്തിയ സര്‍വേയില്‍ കൊട്ടാരക്കരയില്‍ അഖില്‍ മാരാര്‍ക്ക് വിജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് ബിജെപി ക്യാംപ് അഖില്‍ മാരാരെ ബന്ധപ്പെട്ടെങ്കിലും ബിജെപിയില്‍ ചേരാന്‍ അദ്ദേഹം വിസമ്മതിച്ചു.
തുടര്‍ന്നാണ് സഖ്യകക്ഷിയായ ട്വന്റി 20 യില്‍ ചേരുകയെന്ന നിര്‍ദേശം ഉയര്‍ന്നത്. ഇതിനോട് അഖില്‍ മാരാര്‍ അനുകൂലമായി പ്രതികരിക്കുകയായിരുന്നുവത്രേ. റിപ്പോര്‍ട്ട്.
കാലങ്ങളായി നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ ബിജെപിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. ഇത്തവണ അഖില്‍മാരാര്‍ക്ക് മത്സരിക്കാന്‍ ട്വന്റി20ക്ക് സീറ്റ് വിട്ടുനല്‍കാന്‍ ബിജെപി ഒരുക്കമാണ്.

