Spread the love

ലസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും ബിഗ്ബോസിൽ എത്തിയതോടെ ഇവരെ ചുറ്റിപ്പറ്റി ചൂടൻ വാർത്തകളും ചർച്ചയാവുകയാണ്. ആദിലയും നൂറയും വേർപിരിയുമോ എന്ന സന്ദേഹങ്ങളുമുയരുന്നു.

ഇപ്പോഴിതാ ഇരുവരും ഒരു കുഞ്ഞിനെ ദത്തെടുക്കാൻ  ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തൽ ബിഗ്ബോസിലൂടെ നടത്തിയത് വൈറലാവുകയാണ്. ബിഗ് ബോസ് താരമായ അക്ബറിന്റെ ചോദ്യങ്ങൾക്കാണ് ഇരുവരും മറുപടി നൽകിയത്.

അഡോപ്റ്റ് ചെയ്യുമോ എന്ന അക്ബറിന്റെ ചോദ്യത്തിനാണ് ബിഗ് ബോസ് ഹൗസില്‍ വെച്ച്‌ ആദില മറുപടി നല്കിയത്.

രണ്ട് കുട്ടികള്‍ വേണം എന്നാണ് തന്റെ ആഗ്രഹം എന്ന് ആദില പറഞ്ഞു. ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യും. ഒരു കുട്ടിയെ പ്രഗ്നൻസിയിലൂടെയും വേണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന് ആദില പറഞ്ഞു.

ഐവിഎഫ് വഴി ആണ് നോക്കുന്നത് എന്ന് അക്ബറിനോട് നൂറയും പറഞ്ഞു. ഡോണറെ നോക്കുന്നുണ്ട്. ഡെലിവറി തനിക്ക് പേടിയാണ്. സറോഗസി വഴിയും നോക്കുന്നുണ്ടെന്ന് ആദില പറയുന്നു. ഞങ്ങളില്‍ ഒരാള്‍ ക്യാരിയിങ് ആവും എന്ന് നൂറയും പ്രതികരിച്ചു. കുട്ടികളെ വേണം എന്നതിനെ കുറിച്ച്‌ പല അഭിമുഖങ്ങളിലും ആദിലയും നൂറയും പറഞ്ഞിട്ടുണ്ട്. ഇതിന് വേണ്ട ഡോണർ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്.

ഞങ്ങള്‍ റിലേഷൻഷിപ്പിലായിട്ട് ഏഴ് വർഷമായി. മൂന്ന് വർഷമായി ഒരുമിച്ച്‌ താമസിക്കുന്നു എന്നും അക്ബറിനോട് ഇരുവരും പറഞ്ഞു. നിങ്ങള്‍ വിവാഹിതരാണോ എന്ന അക്ബറിന്റെ ചോദ്യത്തിന് ലീഗലി അത് സാധിക്കില്ല എന്നാണ് ഇരുവരും മറുപടി കൊടുക്കുന്നത്.

വിവാഹ റിസപ്ഷൻ വയ്ക്കാം എന്ന് ആദില പറഞ്ഞു. എന്നായിരിക്കും അതെന്നും ഇപ്പോള്‍ പറയാൻ പറ്റില്ല. ചില കാര്യങ്ങള്‍ ശരിയാവാനുണ്ട്. ഞങ്ങളുടെയൊക്കെ റിസപ്ഷന് വിളിച്ചാല്‍ ഈ പാട്ടുകാരൻ വരുമോ എന്നും അക്ബറിനോട് ആദില ചോദിച്ചു. ആ സമയത്തെ തിരക്കൊക്കെ നോക്കി തീരുമാനിക്കും എന്നാണ് അക്ബറിന്റെ മറുപടി.

അടുത്ത വർഷം പ്രഗ്നനൻസി ഉണ്ടായേക്കാൻ സാധ്യതയുണ്ട് എന്ന നിലയിലാണ് ആദിലയും നൂറയും സംസാരിച്ചത്.