Spread the love

രഞ്ജിനി ജോസ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾക്ക്‌ രഞ്‌ജിനി ഗാനം ആലപിച്ചിട്ടുണ്ട്. പലപ്പോഴും രഞ്ജിനിയ്ക്ക് വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളും സൈബർ ആക്രമണങ്ങ​ളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്നേയും സുഹൃത്തുക്കളേയും ചേര്‍ത്തുവച്ച പ്രചരിച്ച ഇല്ലാക്കഥകള്‍ക്കെതിരെ തുറന്നടിക്കുകയാണ് രഞ്ജിനി ജോസ്. സുഹൃത്ത് രഞ്ജിനി ഹരിദാസിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു രഞ്ജിനി ജോസ്.

കോവിഡിന് ശേഷമാണ് താനും വിജയ് യേശുദാസും തമ്മില്‍ പ്രണയമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതെന്ന് അവര്‍ പറഞ്ഞു. ‘എന്റെ ബാല്യകാല സുഹൃത്താണ് വിജയ്. ഞങ്ങള്‍ ഒരിക്കലും പ്രണയത്തിലായിരുന്നില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഭ്രാന്താണെന്നെ ഞാൻ പറയുകയുള്ളൂ എന്ന് രഞ്ജിനി ജോസ് പറഞ്ഞു. ‘ ഞങ്ങള്‍ പത്താം ക്ലാസ് മുതല്‍ സുഹൃത്തുക്കളാണ്. എന്റെ ജീവിതത്തില്‍ അങ്ങനെ ഒരിക്കലും സംഭവിക്കില്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

Ranjini Jose about Ranjini Haridas and Vijay Yesudas

ഞാന്‍ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? എന്റെ ബെസ്റ്റ് ഫ്രണ്ടാണ് അവന്‍. കരണ്‍ ജോഹറിന്റെ സിനിമയില്‍ നടക്കുമായിരിക്കും, പക്ഷെ എന്റെ ജീവിതത്തില്‍ അത് ഒരിക്കലും നടക്കില്ല’ രഞ്ജിനി പറയുന്നു. ഇന്‍സെന്‍സിറ്റീവായി വാര്‍ത്ത വന്നാല്‍ പ്രതികരിക്കുന്നത് വരെ അത് തുടരുകയാണ്. അതിനാലാണ് ഒരു തവണ പ്രതികരിച്ചത്. ഒരുപാട് പേര്‍ പിന്തുണച്ചു’ എന്നാണ് രഞ്ജിനി പറഞ്ഞത്..

അതേസമയം സുഹൃത്തുക്കളുമാമായി പ്രണയത്തിലാകാമെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. സുഹൃത്തുക്കളുമായി ഞാന്‍ ഡേറ്റിങ് ചെയ്തിട്ടുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട്‌സിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. അവരുമായി പിന്നീട് ഞാൻ ബ്രേക്കപ്പായി. ആ സൗഹൃദവും എനിക്ക് നഷ്ടപ്പെട്ടു എന്നാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്.

അതിനിടെ താനും രഞ്ജിനി ഹരിദാസും ലെസ്ബിയന്‍ കപ്പിളാണെന്ന പ്രചാരണങ്ങളെക്കുറിച്ചും അവര്‍ പ്രതികരിച്ചു. ‘ലെസ്ബിയന്‍ എന്ന് വിളിക്കുന്നതല്ല എന്റെ പ്രശ്‌നം. എനിക്ക് അവരോട് എതിര്‍പ്പുകളില്ല, പക്ഷെ ഞാന്‍ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച്‌ നിങ്ങള്‍ ഇപ്പോള്‍ അറിഞ്ഞതുകൊണ്ട് അത് എല്ലായിടത്തും കൊണ്ടുവരണമെന്നില്ല,’ രഞ്ജിനി ജോസ് പറഞ്ഞു.