Spread the love

തട്ടിപ്പ് കേസ് :ബിഎല്‍എം പ്രേംകുമാര്‍ രാജ്യം വിട്ടെന്ന് സംശയം

ബി.എല്‍.എം. നിക്ഷേപത്തട്ടിപ്പ് കേസില്‍ സ്ഥാപനക ചെയര്‍മാന്‍ ആര്‍. പ്രേംകുമാര്‍ രാജ്യം വിട്ടെന്ന് സൂചന. നേപ്പാളിലേക്ക് കടന്നുവെന്നാണ് പോലീസ് അനുമാനം. ഇതെ തുടര്‍ന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് ലുക്കൗട്ട് സര്‍ക്കുലര്‍ കൈമാറി. പ്രേംകുമാര്‍ എവിടെയാണെന്ന് ഇപ്പോഴും വ്യക്തമല്ല.

രാജ്യം വിട്ടതായി സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യം അന്വേഷണ ഏജന്‍സി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 28ന് അറസ്റ്റ് ചെയ്ത് കോടതി വിട്ടയച്ചശേഷം വീണ്ടും അറസ്റ്റ് ചെയ്യാന്‍ കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്.

പ്രേംകുമാര്‍ ചെന്നൈയിലെ വസതിയിലില്ല. പ്രേംകുമാറുമായി ബന്ധമുള്ളവരുടെ കോള്‍ ഡീറ്റെയില്‍സ് രേഖകള്‍ (സി.ഡി.ആര്‍.) ശേഖരിച്ച് പരിശോധന നടത്തുന്നതാണ്. 28-ന് അറസ്റ്റുചെയ്ത് കോടതി വിട്ടയച്ചശേഷം വീണ്ടും അറസ്റ്റ് ചെയ്യാന്‍ കോടതിയില്‍നിന്ന് ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു.

 

പ്രേംകുമാര്‍ മുന്നൂറു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍. നടപടികള്‍ വേഗത്തിലാക്കാന്‍ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. അത് ക്രൈംബ്രാഞ്ചിന് കൈമാറും. കൊത്തമംഗലത്തും തൃശൂരിലും കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.