കൊച്ചി: സമൂഹ മാധ്യമത്തിൽ സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. തൊപ്പിക്കെതിരെ കുറ്റം നിലനിൽക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
തൊപ്പിക്കെതിരെ ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. എറണാകുളം സിജെഎം കോടതിയിൽ റൂറൽ സൈബർ പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ തന്നെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ചതിച്ചതാണെന്നാണ് തൊപ്പിയുടെ പ്രതികരണം. തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും തൊപ്പി പറഞ്ഞു.
ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ സ്വാധീനം നേടിയത്. തുടക്കംമുതൽ ഇവർ ഉപയോഗിക്കുന്ന ഭാഷയ്ക്കും മറ്റും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

