Spread the love

കൊല്ലം: കടയ്ക്കലിൽ ഭർതൃ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. സ്വകാര്യ സ്കൂൾ അധ്യാപികയായ ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്നയാണ് (27) മരിച്ചത്. നിഷ്ന ഫോണിൽ ചാറ്റ് ചെയ്തത് സമീർ ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂളിൽ നിന്നു സമീർ കൂട്ടിക്കൊണ്ടു വന്ന നിഷ്ന വീട്ടിൽ എത്തിയ ശേഷം തൂങ്ങിമരിക്കാൻ ശ്രമിച്ചു. ഇതു കണ്ട സമീർ, കുരുക്കഴിച്ചു നിഷ്നയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കി. ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ്. മക്കൾ: ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)