ബ്ലാക്ക്പൂൾ: കോഴിക്കോട് സ്വദേശി ജെയിംസ് മാത്യു (57) യുകെയിൽ കാൻസർ ബാധിച്ച് മരിച്ചു. അന്നനാളത്തിലെ കാൻസറിന് ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരച്ചടങ്ങുകൾ നടത്താനുള്ള ശ്രമത്തിലാണ് ഭാര്യ ഷിനി.
2024 മാർച്ച് 10നാണ് ജെയിംസും കുടുംബവും മെച്ചപ്പെട്ട ജീവിതം തേടി യുകെയിലെത്തിയത്. 2025 മേയിലാണ് ജെയിംസിന് കാൻസർ സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്.
ഭാര്യ ഷിനി ഡൊമസ്റ്റിക് കെയർ മേഖലയിലാണ് ജോലി ചെയ്യുന്നത്. മക്കൾ: ആനലിസ ജെയിംസ് (12), അസേലിയ റോസ് ജെയിംസ് (10), അന്റോണിയോ ജെയിംസ് (10).

