മലയാളം മിനിസ്ക്രീൻ താരം അമൃത നായർ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ബിസിനസുകാരനായ അഖിലാണ് അമൃതയുടെ വരൻ. ഇത്രയും നാൾ വരനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ച അമൃത വിവാഹവാർത്തയിലൂടെ ആരാധകർക്ക് സർപ്രൈസ് നൽകുകയായിരുന്നു.
ജനപ്രിയ ടെലിവിഷൻ പരമ്പരയായ *കുടുംബവിളക്ക്* ഉൾപ്പെടെയുള്ള സീരിയലുകളിലൂടെയാണ് അമൃത നായർ പ്രേക്ഷകശ്രദ്ധ നേടിയത്. അഭിനയത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരത്തിന്റെ വിവാഹവാർത്ത പുറത്തുവന്നതോടെ ആരാധകരും ആശംസകളുമായി എത്തുകയാണ്.

