Spread the love

മരിച്ചാലും വിടില്ല കഴുത്തറപ്പന്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ പ്രതികരിച്ച് മന്ത്രി കെ. മുരളീധരന്‍

മുഖ്യമന്ത്രിക്ക് പിന്നാലെ ആരോഗ്യമന്ത്രി കെ. മുരളീധരനും സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചൂഷണത്തിനെതിരെ രംഗത്ത് വന്നതോടെ കഴുത്തറപ്പന്‍ ആശുപത്രികള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുളള നിരവധി ആരോപണങ്ങളാണ് ഉയരുന്നത്

മരിച്ചാലും വിടില്ല. വെന്റിലേറ്ററില്‍ കിടത്തും. ലക്ഷങ്ങള്‍ ബില്ല് ചുമത്തും. സ്വകാര്യ ആശുപത്രികളില്‍ മരണശേഷവും വെന്റിലേറ്റര്‍ മാറ്റാതെയുള്ള ചികിത്സാചൂഷണം വര്‍ദ്ധിക്കുന്നതായി ആരോഗ്യമന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.ഹൃദയ ചികിത്സയുടെ പേരില്‍ ആന്‍ജിയോപ്ലാസ്റ്റി അടിച്ചേല്‍പ്പിച്ച് ആശുപത്രികള്‍ നേട്ടമുണ്ടാക്കുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വെന്റിലേറ്റര്‍ ഉപയോഗത്തിലൂടെ നിരവധിപ്പേര്‍ ഐ.സിയുവില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങാറുണ്ട്. എന്നാല്‍, പല ആശുപത്രികളിലും മസ്തിഷ്‌കമരണമടക്കം സംഭവിച്ചാലും അത് മറച്ചുവച്ച് ദിവസങ്ങളോളം വെന്റിലേറ്റര്‍ നല്‍കി ഭീകരമായ തുക ഈടാക്കുന്നുവെന്ന പരാതി ശക്തമാണ്. ദുരുപയോഗം ഭയന്ന് ‘താന്‍ ആശുപത്രിയിലായാല്‍ വെന്റിലേറ്റര്‍ വേണ്ടെന്ന്’ ഉറ്റവരോട് പറയുന്നവര്‍ പോലുമുണ്ട്. പ്രത്യേകിച്ചും വയോജനങ്ങളാണ് ഈ ചൂഷണത്തിന് കൂടുതല്‍ ഇരയാവുന്നത്.