കോടിമത സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 376 നന്മ സൂപ്പർമാർക്കറ്റിന്റെ ഓണം -2026 സമ്മാനക്കൂപ്പൺ വിതരണ ഉദ്ഘാടനം യോഗ ക്ഷേമ സഭ സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് ജി പള്ളപ്പുറത്തുകാവ് കൊട്ടാരത്തിൽ രാമചന്ദ്രൻ എം കെ- മായാദേവി ദമ്പതികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.
നന്മ സൂപ്പർമാർക്കറ്റിൽ ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ടി ശശികുമാർ അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ കെ പി രാജു, എം കെ നാരായണൻകുട്ടി, ഇന്ദിരാദേവിയമ്മ, വി ജി ബിന്ദു, നിമ്മി വിഷ്ണു എന്നിവർ ആശംസകൾ അർപ്പിച്ചു. സൂപ്പർമാർക്കറ്റ് കൺവീനർ കെ ടി പുന്നൂസ് സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് സോമലത എസ് നന്ദിയും പറഞ്ഞു.
ഓഗസ്റ്റ് 1മുതൽ 30 വരെയാണ് സമ്മാനക്കൂപ്പൺ പദ്ധതി. ഒന്നാം സമ്മാനം 6001 രൂപയുടെ പർച്ചേസ് കൂപ്പൺ ഒരാൾക്ക്. രണ്ടാം സമ്മാനം 4001 രൂപയുടെ പർച്ചേസ് കൂപ്പൺ രണ്ടുപേർക്ക്. മൂന്നാം സമ്മാനം 2001 രൂപയുടെ പർച്ചേസ് കൂപ്പൺ മൂന്നുപേർക്ക്. നാലാം സമ്മാനം 15 പേർക്ക് 1001 രൂപയുടെ പർച്ചേസ് കൂപ്പണും നൽകുന്നു. 500 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്കാണ് ഈ സമ്മാന കൂപ്പണുകൾ ലഭിക്കുക. ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചുമണിക്ക് നന്മ സൂപ്പർമാർക്കറ്റിൽ വച്ച് നറുക്കെടുപ്പ് നടത്തപ്പെടും.

