പൂരപ്പുറ സോളാർ പദ്ധതി : പഞ്ചായത്ത് തോറും വിതരണത്തിന് പദ്ധതി
സൗരോർജം സംഭരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പഞ്ചായത്തുകൾ തോറും പദ്ധതി നടപ്പിലാക്കുമെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ഊർജമേഖയിലെ വിഹിതം 1309.94 കോടിയായി ഉയർത്തിയിട്ടുണ്ട്. കെഎസ്ഇബിയുടെ വിവിധ പദ്ധതികൾക്ക് 1238.08 കോടി രൂപ വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പത്തുവർഷക്കാലം പവർകട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 39302.84 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടു. 15,51,609 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകിയെന്നും ബജറ്റ്അവതരണത്തിനിടെ മന്ത്രി പറഞ്ഞു.

