Spread the love

യുവതി പരാതി നല്‍കിയ പീഡന കേസിലെ കുറ്റാരോപിതന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരുവനന്തപുരത്തെത്തി. പിന്നീട് മുങ്ങി വെള്ളിയാഴ്ച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുല്‍ നേരിട്ട് എത്തിയാണ് വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനായാണ് വെള്ളിയാഴ്ച്ച രാഹുല്‍ തലസ്ഥാനത്തെതിയത്.

പോലീസ് കേസെടുത്തതിന് പിന്നാലെ രാഹുല്‍ ഒളിവില്‍ പോവുകയായിരുന്നുവെന്നായിരുന്നു വിവരം. ഇതിനിടെയാണ് രാഹുല്‍ തിരുവനന്തപുരത്തെത്തിയത്. കേസ് ബുധനാഴ്ച പരിഗണിക്കും.രാഹുലിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലുക്ക്ഔട്ട് സര്‍ക്കുലറും പോലീസ് പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷം പിന്നീട് രാഹുല്‍ എങ്ങോട്ട് പോയെന്നകാര്യത്തിലടക്കം വിവരമില്ല.

പ്രമുഖ അഭിഭാഷകനായ ശാസ്തമംഗലം അജിത്ത് കുമാറാണ് രാഹുലിനായി ഹാജരാകുന്നത്.