Spread the love

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസ് കേസ് എടുത്തു.
കുട്ടിയുടെ അമ്മ അഞ്ജു വിനീഷ് ആണ് പരാതി നല്‍കിയത്.ചികിത്സ പിഴവ് ആരോപണമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.ഭാരതീയ ന്യായ സംഹിത – BNS 125 (a) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.സംഭവത്തില്‍ ബാലവകാശ കമ്മീഷനും, വനിതാ ശിശു വികസന വകുപ്പും പ്രത്യേകമായി അന്വേഷണം നടത്തുന്നുണ്ട്.

 

അതിനിടെആശുപത്രിയില്‍ ചി കിത്സയ്ക്കിടെ നവജാതശിശുവി ന്റെ ദേഹത്ത് സൂചി തറച്ചുകയ -റിയെന്ന പരാതിയില്‍ ഡോക്ടര്‍ മാരുടെ സംഘത്തിന്റെ അന്വേ ഷണ റിപ്പോര്‍ട്ട് സൂപ്രണ്ടിന് കൈമാറി. കഴിഞ്ഞ ആഴ്ച്ചയാണ് റിപ്പോര്‍ട്ട് കൈമാറിയത്.ചികിത്സയില്‍ പിഴവില്ലെന്നും സൂചി തുളച്ചുകയറിയത് കോട്ട യം മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ വെച്ചാകാന്‍ സാധ്യത യില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. കുഞ്ഞിനെ അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിന് വിധേയമാക്കി.അപ്പോള്‍ ഒന്നും കണ്ടെത്തി യില്ല. നിയോ നാറ്റോളജി വിഭാ ഗത്തിലെ ഡോക്ടര്‍മാരുടെ യും ജീവനക്കാരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെ ടുത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡി സ്ചാര്‍ജ് കാര്‍ഡ് രക്ഷിതാക്കള്‍ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

കോഴിക്കോട് ചാത്തമംഗലം ചൂലൂര്‍ നടൂലയില്‍ ടി.ടി. വിനീഷിന്റെയും അഞ്ജുവിന്റെ യും മകള്‍, ഒന്നേകാല്‍വയസ്സുള്ള അദ്വികയുടെ ദേഹത്താണ് ഒരിഞ്ച് നീളമുള്ള സൂചി കുടു ങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നി ന്നാണ് സൂചി തുളഞ്ഞുകയറിയ തെന്നും, സംഭവത്തില്‍ അന്വേ ഷണം നടത്തണമെന്നും ആവ ശ്യപ്പെട്ട് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി ഡെപ്യൂ ട്ടി സൂപ്രണ്ട് ഡോ. ഫ്രെഡറി ക് പോള്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആര്‍. ബീനാകുമാരി, ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. ബിന്നി ജോണ്‍ എന്നിവരടങ്ങിയ സമി തിയാണ് സംഭവം അന്വേഷി ച്ചത്.