Spread the love

ചലച്ചിത്രനടൻ പ്രദീപ് റാവത്ത്(74) അന്തരിച്ചു. രക്ത അർബുദത്തെ (ബ്ലഡ് കാൻസർ) തുടർന്ന് മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

നടന്‍റെ മാനേജർ സിദ്ധാർത്ഥ് തിവാരി ആണ് മരണവിവരം അറിയിച്ചത്. അദ്ദേഹം ക്യാൻസർ ബാധിതനായിരുന്നുവെന്നും രോ​ഗം മൂർച്ഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും തിവാരി അറിയിച്ചതായി ​ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാ സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രദീപ് റാവത്ത്, ഗജനിയിലെ വില്ലൻ വേഷത്തിലൂടെയാണ് ഏറ്റവും കൂടുതൽ അറിയപ്പെട്ടത്. ചൈനാ ടൗൺ, കസിൻസ്, ഇത് പാതിരാമണൽ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച മലയാള സിനിമകള്‍.