Spread the love

മുഖ്യമന്ത്രി വിഡി സതീശന്റെ വിവാദ ഹെലികോപ്ടർ യാത്രയെ ന്യായീകരിച്ച് മന്ത്രി കെ മുരളീധരൻ.യാത്രയെക്കുറിച്ചുള്ള വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് കെ മുരളീധരൻ രംഗത്തെത്തിയത്. ഹെലികോപ്ടർ യാത്രയിൽ എന്താണ് കുഴപ്പമുള്ളതെന്ന് ചാേദിച്ച മുരളീധരൻ ഏറ്റവും കൂടുതൽ ഹെലികോപ്ടർ യാത്രനടത്തിയത് മുൻ മുഖ്യമന്ത്രി കെ കരുണാകരനായിരുന്നുവെന്നും പറഞ്ഞു.

‘പെട്ടെന്ന് ഒരാവശ്യം വരുന്നതുകൊണ്ടല്ലേ ഹെലികോപ്ടർ ഉപയോഗിക്കുന്നത്. അല്ലെങ്കിൽ കാറിൽ പോയാൽ പോരായിരുന്നോ? പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി കാറിലും ട്രെയിനിലും യാത്രചെയ്യുമ്പോൾ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുന്ന സാഹചര്യത്തിലാണ് ഹെലികോപ്ടർ ഉപയോഗിക്കുന്നത്. അത് പതിവാണ്. ഇതിൽ എന്ത് തെറ്റാണുള്ളത്. പിണറായി വിജയൻ ഹെലികോപ്ടർ ഉപയോഗിച്ചപ്പോൾ ഞങ്ങളാരും പരാതിപറഞ്ഞിട്ടില്ല’-മുരളീധരൻ പറഞ്ഞു.

മുൻ മന്ത്രി എംബി രാജേഷാണ്, സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടർ മുഖ്യമന്ത്രി വിഡി സതീശൻ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്ന ആക്ഷേപം ഉന്നയിച്ചത്. കഴിഞ്ഞസർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ ഹെലികോപ്ടർ ധൂർത്ത് സംബന്ധിച്ച് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണമായത്.