Spread the love

ഉപരാഷ്ട്രപതിയും കേന്ദ്ര മന്ത്രിമാരും റബ്ബർ ബോർഡ് ആസ്ഥാനത്തേക്ക്.

ന്യൂഡൽഹി : ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, കേന്ദ്രമന്ത്രിമാർ എന്നിവരെ റബ്ബർ ബോർഡിൻറെ ഭാവി വികസന ക്ഷേമ കർമ്മ പദ്ധതികളുടെ ഭാഗമായുള്ള ചടങ്ങുകളിലേക്ക് ക്ഷണിച്ച് റബ്ബർ ബോർഡ് ചെയർമാൻ എൻ.ഹരി.

 

കഴിഞ്ഞ രണ്ടുദിവസമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചകളിൽ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി മുരുകൻ എന്നിവർ ഉൾപ്പെടുന്നു. കൂടാതെ കേന്ദ്ര വാണിജ്യ വ്യവസായവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.കേന്ദ്ര മന്ത്രി. എൽ. മുരുകനുമായും കൂടിക്കാഴ്ച നടത്തി

കേന്ദ്ര വാണിജ്യ വകുപ്പ് സെക്രട്ടറി രാജേഷ് അഗർവാൾ IAS, അഡീഷണൽ സെക്രട്ടറി നിതിൻ കുമാർ യാദവ് IAS, വാണിജ്യ മന്ത്രാലയം ഡയറക്‌ർ നീരജ് ഗാബ എന്നിവരുമായി വാണിജ്യ ഭവനിൽ കൂടിക്കാഴ്ച നടത്തി. റബ്ബർ ബോർഡും, റബ്ബർ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും പരിപാടികളിൽ പങ്കെടുക്കാമെന്ന് ഉറപ്പു നൽകിയതായി എൻ. ഹരി അറിയിച്ചു.