കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനി വൈഗയ്ക്കാണ് പരിക്കേറ്റത്.
ബസിൻറെ സ്റ്റെപ്പിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. കുട്ടിയെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം ടി ഐ എം ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് വൈഗ.

