Spread the love

രണ്ട് അധ്യാപികമാരും സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്. ബിആർസിക്ക് കീഴിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയിരുന്നു കാവ്യ.അറസ്റ്റിന് പിന്നാലെ കീര്‍ത്തനയെ ബിആര്‍സി പിരിച്ചു വിട്ടിരുന്നു. പൊലീസ് റിപ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കാവ്യക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

രണ്ട് അധ്യാപികമാരും സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്. ബിആർസിക്ക് കീഴിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയിരുന്നു കാവ്യ. പൊലീസ് റിപ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കാവ്യക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൌണ്ടിലേക്കായിരുന്നു പണം അയച്ചിരുന്നത്. അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടിയിലായതോടെയാണ് പുറത്ത് വന്നത്. ഈ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്.

പണം ലഭിച്ചാൽ ഇവർ നൽകുന്ന ലൊക്കേഷനിൽ എത്തിയാൽ മറ്റൊരാൾ എത്തി എംഡിഎംഎ നൽകുന്നതായിരുന്നു ഇവരുടെ രീതി. കീർത്തനയുടെ അക്കൌണ്ടിലെത്തിയ പണവും കാവ്യയുടെ അക്കൌണ്ടിലേക്ക് ആയിരുന്നു മാറ്റിയിരുന്നത്. അതേസമയം കാവ്യയ്ക്ക് ലഹരിമരുന്ന് സംഘവുമായി നേരിട്ട് ബന്ധമുള്ളതായാണ് പൊലീസ് സംശയിക്കുന്നത്.