പാലാ: ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജിൽ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. രണ്ടാംവർഷ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.
ഓണാഘോഷത്തോടനുബന്ധിച്ചു കോളേജിൽ നടന്ന ചടങ്ങിനിടെ കോളേജ് അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയ വിദ്യാർത്ഥിയെ ഇന്ന് വിളിച്ചു വരുത്തുകയും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ടി സി നൽകുകയും ചെയ്തു.
ഇതേ തുടർന്നാണ് വിദ്യാർത്ഥി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയത്.
വിദ്യാർത്ഥിയുടെ ഇരുകാലുകളും ഒടിയുകയും നടുവിന് പരിക്കേൽക്കുകയും ചെയ്തു.
ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

